കല്ലറ: നിപ്പ വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ വവ്വാൽഭീതിയിലാണ് ഗ്രാമവാസികൾ. പഴവർഗങ്ങളുടെ സീസൺകൂടിയായതിൽ വനമേഖലയോട് ചേർന്ന പലസ്ഥലങ്ങളിലും സന്ധ്യകഴിഞ്ഞാൽ വവ്വാലുകൾ കൂട്ടമായുണ്ട്. നിലവിൽ വാഴത്തോപ്പുകൾ ധാരാളമുള്ള പ്രദേശത്തും കണ്ടുവരുന്നുണ്ട്. അതിനാൽ ഏറെ ശ്രദ്ധയോടെയാണ് കർഷകർ തങ്ങളുടെ വാഴക്കുലകളെ പരിപാലിക്കുന്നത്. ചാമ്പ, വാഴപ്പഴം, മാമ്പഴം,കശുമാങ്ങ,സപ്പോട്ട, ചക്ക,പപ്പായ,കൈതച്ചക്ക തുടങ്ങിയ പഴങ്ങളെല്ലാം യഥേഷ്ടം നാട്ടിൻപുറങ്ങളിൽ പാകമായി നിൽക്കുമ്പോൾ ഇവയുടെ ആക്രമണം കാരണം ഇവയെല്ലാം ഭക്ഷിക്കാൻ അല്പമൊരുഭയം ജനങ്ങൾക്കുണ്ട്. സമീപകാലത്താണ് ശല്യം അതിരൂക്ഷമായതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇനി റംബൂട്ടാൻ കാലം
ഒരു റംബൂട്ടാൻ മരമെങ്കിലും ഇല്ലാത്ത വീടുകൾ പ്രദേശത്ത് വിരളമാണ്. മിക്ക മരങ്ങളിലും റംബൂട്ടാൻ കായ്ച്ചുതുടങ്ങി. ഇവ പാകമാകുമ്പോൾ വവ്വാലുകൾ ആക്രമിക്കുമോ എന്ന പേടിയും ജനങ്ങൾക്കുണ്ട്. റംബൂട്ടാൻ പാകമാകുന്നത് കാത്തിരിക്കുന്ന കുട്ടികൾ മുതൽ അടങ്കൽ തുകയ്ക്ക് വില്പന ഉറപ്പിക്കുന്നവർ വരെ ഇതിൽപ്പെടും. പലരും മരങ്ങൾക്ക് ചുറ്റും വലവിരിച്ചുതുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |