പീരുമേട്: മാലിന്യ മുക്ത പ്രദേശമായ ടൂറിസം മേഖലയായ പരുന്തുംപാറയിൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയും മാലിന്യങ്ങൾ ഏതാനം കച്ചവടക്കാർ നിരത്തിൽ വലിച്ചെറിയുകയും ചെയ്ന്നു.മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പീരുമേട് പഞ്ചായത്തിൽപ്പെട്ട പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. ശനി, ഞായർ, ദിവസങ്ങളിൽ വൻ തെരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.ഏതാനും കച്ചവടക്കാർ നിരോധിച്ച പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും പൊതുനിരത്തിൽ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്ന്പഞ്ചായത്ത്ഉദ്യോഗസ്ഥർ നിരവധിപ്രാവശ്യം കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടും കച്ചവടക്കാരിൽ ചിലർ ഇത്തരംപ്രവർത്തികൾ തുടരുകയാണ്. പഞ്ചായത്ത് തീരുമാനം നടപ്പിലാക്കാനെത്തിയ ജീവനക്കാരായ അനന്തു, മോഹനൻ എന്നിവരെ വ്യാപാരികളിൽ ഏതാനും പേർ തടസ്സ പ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിനോദസഞ്ചാരികൾ പരുന്തുംപാറയിൽ എത്തുന്നുണ്ട്. ഇവരെല്ലാം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഇവിടെ സന്ദർശനം നടത്തുന്നത്. നാട്ടുകാരായ ചില കച്ചവടക്കാർ മാലിന്യങ്ങൾ വലിച്ചെറിയും നിരോധിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുകയും ചെയ്ന്നതിൽ
പരുന്തുംപാറ വികസന സമിതി യോഗം പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |