കൽപ്പറ്റ:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ )59ാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ എൻ പി പ്രമോദ് കുമാർ നഗറിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഡോ.എസ് ആർ മോഹനചന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എം.എൻ ശരത്ചന്ദ്രലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ബിന്ദു വരവുചെലവ് കണക്കും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലും വരവ് ചെലവ് കണക്കിന്മേലും നടന്ന ചർച്ചകൾക്ക് ജനറൽ സെക്രട്ടറി എം.ഷാജഹാനും ട്രഷറർ എ ബിന്ദുവും മറുപടി പറഞ്ഞു. പട്ടികജാതി -വർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്രംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഡോ. എസ് .ആർ മോഹനചന്ദ്രൻ പ്രസിഡന്റ്
എം ഷാജഹാൻ ജനറൽ സെക്രട്ടറി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ .ജി .ഒ. എ ) സംസ്ഥാന പ്രസിഡന്റായി ഡോ. എസ് .ആർ മോഹനചന്ദ്രനെയും ജനറൽ സെക്രട്ടറിയായി എം ഷാജഹാനെയും ട്രഷററായി എ ബിന്ദുവിനെയും തെരഞ്ഞെടുത്തു.
പി .പി സുധാകരൻ , ഡോ. സിജി സോമരാജൻ , സി .കെ ഷിബു ( വൈസ് പ്രസിഡന്റുമാർ ), എം .എൻ ശരത്ചന്ദ്രലാൽ, ഡോ. ഇ .വി സുധീർ , ജയൻ പി. വിജയൻ ( സെക്രട്ടറിമാർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |