അബുദാബി: പല രാജ്യക്കാരും വിസ ഫ്രീ എൻട്രിക്കായി ബുദ്ധിമുട്ടുമ്പോൾ ഇന്ത്യക്കാർ ഉൾപ്പടെ ചില രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസയില്ലാതെ തന്നെ കടക്കാൻ സാധിക്കുന്ന വിവിധ രാജ്യങ്ങളുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, ഫിലിപ്പിനോ തുടങ്ങിയ രാജ്യക്കാർക്കാണ് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ഗ്ളോബൽ റെസിഡൻസ് ആന്റ് സിറ്റിസൺഷിപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഫ്രിക്കയിലെ എട്ട് രാജ്യങ്ങൾ, ഓഷ്യാന മേഖലയിലെ മൂന്ന് രാജ്യങ്ങൾ, ഏഷ്യയിലെ ഒരു രാജ്യം എന്നിവയാണ് മറ്റ് രാജ്യക്കാർക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ളത്. 198 രാജ്യങ്ങളിലെ പൗരന്മാർക്കാണ് പ്രവേശനാനുമതി നൽകുന്നത്.
കെനിയ, ബുറുണ്ടി, കേപ്പ് വെർഡെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, ജിബൂട്ടി, ഗുനിയ ബിസാവു, മൊസാംബിക്ക്, റുവാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളാണ് വിസയിലാതെ തന്നെ മറ്റ് രാജ്യക്കാർക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്നത്. മൈക്രോനേഷ്യ, സൊമാവോ, തുവാലു എന്നീ ഓഷ്യാന രാജ്യങ്ങളും ഈസ്റ്റ് തിമോർ എന്ന ഏഷ്യൻ രാജ്യവുമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വിസയില്ലാതെ തന്നെ പ്രവേശനം നൽകുന്നത്.
അതേസമയം, 200ലധികം രാജ്യക്കാർക്ക് താമസിക്കുന്ന രാജ്യമാണ് യുഎഇ. ഇവരിൽ കൂടുതലും ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗ്ളാദേശികളും ഫിലിപ്പീനോകളുമൊക്കെയാണ്.
ഇന്ത്യൻ പൗരന്മാർക്ക് 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ തന്നെ പ്രവേശനം ലഭിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ഫിജി, ഇന്തോനേഷ്യ, ജോർദാൻ, കസാക്കിസ്ഥാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, മാർഷൽ ദ്വീപുകൾ, മൗറീഷ്യസ്, ഖത്തർ, സെനഗൽ, സീഷെൽസ്, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, തായ്‌ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയവയാണ് ഇവയിൽ ചിലത്.
പാകിസ്ഥാനികൾക്ക് 32ലധികം രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിക്കും. ബാർബഡോസ്, ബുറുണ്ടി, കംബോഡിയ, കേപ് വെർഡെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ജിബൂട്ടി, ഡൊമിനിക്ക, ഗുനിയ-ബിസാവു, ഹെയ്തി, കെനിയ, മഡഗാസ്കർ, മാലിദ്വീപ്, മൈക്രോനേഷ്യ, മോണ്ട്സെറാത്ത്, മൊസാംബിക്ക്, നേപ്പാൾ, ന്യൂ, പലാവു, റംഗാൾ, സെനന്ദാ, സാഗാൽ ദ്വീപുകൾ, സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, ടിമോർ-ലെസ്റ്റെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുവാലു, വനവാട്ടു എന്നീ രാജ്യങ്ങളാണ് അവയിൽ ചിലത്.
ബാർബഡോസ്, ഭൂട്ടാൻ, ബൊളീവിയ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ഫിജി, ജമൈക്ക, കെനിയ, മാലിദ്വീപ്, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ 39 രാജ്യങ്ങളിലേക്ക് ബംഗ്ലാദേശ് പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം ലഭിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |