മലയാളികളടക്കം നിരവധി സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉർവശി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ലക്ഷകണക്കിന് ആരാധകരാണുളളത്. ലേഡി സൂപ്പർ സ്റ്റാർ എന്നുവരെ വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് ഉർവശി. 1984ൽ മമ്മൂട്ടി നായകനായി അഭിയിച്ച എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ചത് ആദ്യ മലയാള സിനിമ.
പിന്നാലെ മലയാളസിനിമയിലെ തിരക്ക് പിടിച്ച നടിയായി ഉർവശി മാറി. ഇപ്പോഴിതാ താൻ അഭിനയിച്ച 'മിഥുനം' എന്ന ചിത്രത്തെക്കുറിച്ച് ഉർവശി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മിഥുനം സിനിമയിൽ ശ്രീനിവാസനും മോഹൻലാലും ഒരു പായയിൽ വയ്ച്ച് തന്നെ ചുമന്നുകൊണ്ട് പോകുന്ന സീനിനെക്കുറിച്ചാണ് ഉർവശി പറയുന്നത്. ആ സീൻ എല്ലാവരെയും ചിരിപ്പിച്ചതാണെന്നും എന്നാൽ അതിൽ അയ്യോയെന്ന് താൻ വിളിച്ചത് ഉള്ളിൽത്തട്ടിയാണെന്നും നടി പറയുന്നു. സ്റ്റാർ ആൻസ് സ്‌റ്റെെൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം നടി വ്യക്തമാക്കിയത്.
'മിഥുനം എന്ന സിനിമയിൽ ശ്രീനിവാസനും മോഹൻലാലും എന്നെ ചുമന്നുകൊണ്ടുപോകുന്ന രംഗം എല്ലാവരെയും ചിരിപ്പിച്ച ഒന്നാണ്. ആ പായ്യ്ക്കുള്ളിൽ കിടന്ന് 'അയ്യോ' എന്നൊക്കെ ഞാൻ പറയുന്നത് ഉള്ളിൽത്തട്ടി വന്ന ചില വാക്കുകളാണ്. ഒരേസമയം ആസ്വദിക്കുകയും പായയ്ക്കുള്ളിൽ കിടന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്താണ് അന്ന് ആ രംഗം അഭിനയിച്ചത്. വളരെ രസകരമായ ഒരു സീനായിരുന്നു'- ഉർവശി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |