കുമരകം : കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കുമരകം ആർ.എ.ആർ എസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി കോടംകണ്ടത്തിൽ, നാട്ടകം സുരേഷ്, ജി. ഗോപകുമാർ, സുധാകരൻ നായർ, എ.വി തോമസ് ആര്യപ്പള്ളി, സി.ജെ സാബു, വി.എസ് പ്രദീപ് കുമാർ, രഘു അകവൂർ, സജയമോൻ ആഞ്ഞിലിപ്പറമ്പിൽ, ദിവ്യദാമോദരൻ, മായാ ഷിബു, ജോൺകോശി, അരുൺരാജ് , ജംഗുലാൽ, സാജൻ ചാണ്ടി മണലേൽ, വത്സമ്മ തങ്കപ്പൻ, കെ.എം.സ്വപ്ന, എം.എ.ഷിജോ, എം.ജെ.ജോൺ, ദീപു അനിൽ പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |