പത്തനംതിട്ട : ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായുളള ടിപ്പർ വാഹനങ്ങൾ സ്‌കൂൾ സമയങ്ങളിൽ വേഗ നിയന്ത്രണം ഉൾപ്പെടെയുളള എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ. 43 ടിപ്പർ ലോറികൾക്ക് ഗതാഗതനിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു. രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം മൂന്നു മുതൽ 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളിൽ നിന്നാണ് ലോറികളെ ഒഴിവാക്കിയത്. ഉത്തരവ് വാഹനങ്ങളിൽ പതിപ്പിക്കണം. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ച് സ്‌കൂൾ സമയത്ത് വേഗത കുറയ്ക്കണം. വാഹനങ്ങളുടെ അശ്രദ്ധയാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് കമ്പനി അധികൃതർക്കാണ് ഉത്തരവാദിത്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |