അമ്പലപ്പുഴ : വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നടന്ന ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ അർദ്ധ വാർഷിക സമ്മേളനമായ 'മിഡ് പൾമോകോൺ 2025'' ൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ മൽസരത്തിൽ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഡോ.ആർ.പി.അർജുൻ. ഒന്നാം സ്ഥാനം നേടി. . പയ്യന്നൂർ ഗവ. പോളിടെക്നിക് കോളേജിലെ റിട്ട. പ്രിൻസിപ്പൽ കെ.രവീന്ദ്രന്റെയും മൈനർ ഇറിഗേഷൻ വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന പി.സുഹാസിനിയുടേയും പുത്രനാണ് കണ്ണൂർ ജില്ലയിലെ പിലാത്തറ സ്വദേശിയായ ഡോ. അർജുൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |