ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സൈനികരെ ആദരിക്കാൻ റെയിൽവേ. ട്രെയിൻ കോച്ചുകളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും സൈനികർക്കായി സീറ്റുകൾ മറ്റിവയ്ക്കും. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പരസ്യഗാനങ്ങൾ സ്റ്റേഷനുകളിൽ കേൾപ്പിക്കാനും തീരുമാനിച്ചു. സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും സായുധ സേനാംഗങ്ങൾക്കായി സീറ്റുകൾ മാറ്റിവയ്‌ക്കാനാണ് തീരുമാനം. ജനറൽ, സ്ലീപ്പർ, എ.സി കോച്ചുകളിലും ഇത് നടപ്പാക്കും.
റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറായ 139ൽ വിളിച്ചാൽ സൈനികരുടെ ധീരകഥകൾ അടങ്ങിയ കോളർ ട്യൂണുകൾ കേൾക്കാം. സ്റ്റേഷനുകളിൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനങ്ങളും ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |