നെടുമ്പാശേരി: മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയ്ക്ക് ബുദ്ധിവികാസം കുറവാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാണ്. മാതാവ് കിഴക്കേ കുറുമശേരി ഷാപ്പുപടി മാക്കോലിത്താഴം മാക്കോലി വീട്ടിൽ അല്ലി 'കേരളകൗമുദി"യോട് പറഞ്ഞു.
ഒരു മാസം മുമ്പ് മകളെ മാനസികാരോഗ്യകേന്ദ്രത്തിൽ കാണിക്കണമെന്ന് ഭർതൃവീട്ടുകാർ നിർദ്ദേശിച്ചു. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ സൈക്കോളജിസ്റ്റിനെ കാണിച്ചു. 35 വയസുണ്ടെങ്കിലും 18കാരിയുടെ ബുദ്ധിയേയുള്ളൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനാൽ വല്ലപ്പോഴും മാത്രമാണ് മകൾ വീട്ടിൽ വന്നിരുന്നത്. പലപ്പോഴും കൊച്ചുമക്കളെയും കൊണ്ടുവരാറില്ല. വന്നാൽ അടുത്ത ദിവസം മടങ്ങും. ദേഷ്യം കൂടുതലായതിനാൽ ഭർത്താവുമായി പലപ്പോഴും വഴക്കുണ്ടാകും. പലപ്പോഴും മർദ്ദിച്ചിരുന്നു. ഭർതൃവീട്ടുകാരുടെ പീഡനവും മകളെ വിഷമിപ്പിച്ചിരുന്നു.
കുട്ടിയില്ലാതെ സന്ധ്യ വീട്ടിലെത്തിയപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സംശയം തോന്നി. ഒന്നും പറയാതെ തല കുമ്പിട്ടിരിക്കുകയായിരുന്നു. കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയോ അനാഥാലയത്തിലോ മറ്റോ ഏല്പിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതിയത്. കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അല്ലി പറഞ്ഞു. അല്ലി - ഷാജി ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. മൂത്തമകളും കുടുംബവും ഇവർക്കൊപ്പമാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |