ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) രാജ്യവ്യാപകമായി റീട്ടെയിൽ ഔട്ട്‌റീച്ച് പ്രോഗ്രാം അവതരിപ്പിച്ചു. വിവിധതരത്തിലുള്ള വായ്പാ പരിഹാരങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ ഇതിലൂടെ ലഭ്യമാക്കി. മത്സരപരമായ പലിശനിരക്കിലും കാര്യമായ ഡോക്യുമെന്റേഷനില്ലാതെയും ഇതിലൂടെ ധകാര്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു. യോഗ്യരായ ഉപഭോക്താക്കൾക്ക് ഓൺ-ദി-സ്പോട്ട് കൺസൾട്ടേഷനുകൾ, തൽക്ഷണ യോഗ്യതാ പരിശോധനകൾ, ഇൻ-പ്രിൻസിപ്പൽ അനുമതി എന്നിവ ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. പി.എൻ.ബി ഡിജിറ്റൽ ചാനലായ വൺ ആപ്പ് വഴി ഭവന വായ്പ, പി.എം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കീഴിലുള്ള വായ്പ, വാഹന , വിദ്യാഭ്യാസ വായ്പകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |