സച്ചിൻ സുരേഷിനും അഭിഷേകിനും സെഞ്ച്വറി
തിരുവനന്തപുരം : കെ.സി.എ - എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം. പാലക്കാട് പത്തനംതിട്ടയെ അഞ്ച് വിക്കറ്റിനാണ് തോല്പിച്ചത്. തിരുവനന്തപുരം കണ്ണൂരിനെ 34 റൺസിനും തോല്പിച്ചു.
ക്യാപ്ടൻ സച്ചിൻ സുരേഷിന്റെ (131) തകർപ്പൻ സെഞ്ച്വറിയാണ് പപാലക്കാടിന് വിജയമൊരുക്കിയത്. 188 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ പാലക്കാട് 22 പന്തുകൾ ബാക്കി നിൽക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
കണ്ണൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. അഭിഷേക് നായരും (116)ഷോൺ റോജറും(79) ചേർന്നുള്ള 165 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. കണ്ണൂരിന് മഴയെ തുടർന്ന് വി.ജെ.ഡി നിയമപ്രകാരം 19 ഓവറിൽ 204 റൺസായി വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. എന്നാൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് മാത്രമാണ് അവർക്ക് നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |