ന്യൂഡൽഹി: കോൺഗ്രസിന് തുർക്കിയിൽ ഓഫീസുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി നേതാവ് അമിത് മാളവ്യക്കും റിപ്പബ്ലിക്ക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുമെതിരെ പരാതി നൽകി കോൺഗ്രസ്. ദുരുദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി. പാർട്ടിയെ അപകീർത്തിപ്പെടുത്താനും ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് കോൺഗ്രസ് ലീഗൽ സെൽ വ്യക്തമാക്കി. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണിത്. പാർട്ടിക്കോ നേതൃത്വത്തിനോ എതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നിയമപരമായും രാഷ്ട്രീയപരമായും മറുപടി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |