പാരീസ്: 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ തിളങ്ങി താര സുന്ദരി ഐശ്വര്യ റായ് ബച്ചൻ. ഐവറി നിറത്തിലെ ബനാറസി സാരിക്കൊപ്പം നെറുകയിൽ സിന്ദൂരം ചാർത്തിയെത്തിയ ഐശ്വര്യ ഏവരുടെയും ശ്രദ്ധനേടി. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനോടുള്ള ആദരമാണോ ഐശ്വര്യയുടെ ലുക്കിന് പിന്നിൽ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നു. എന്നാൽ ഭർത്താവ് അഭിഷേക് ബച്ചനുമായി വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ ഐശ്വര്യ സിന്ദൂരത്തിലൂടെ തള്ളുകയാണെന്നും വിലയിരുത്തുന്നുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത രാജകീയ സാരിക്കൊപ്പം 18 കാരറ്റ് സ്വർണത്തിൽ 500 കാരറ്റിലേറെ മൊസാംബീക് മാണിക്യവും അൺകട്ട് ഡയമണ്ടും പതിച്ച അതിമനോഹരമായ നെക്ലസ് കൂടിയായപ്പോൾ ഐശ്വര്യ റെഡ് കാർപെറ്റിലെ രാജ്ഞിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |