കോട്ടയം: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ 79.39 ശതമാനം വിജയം. 1899പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവർഷം ജില്ലയിൽ 78.53 ശതമാനമായിരുന്നു വിജയം. 2,283 പേർ എല്ലാ വിഷയത്തിലും എ പ്ലസും നേടിയിരുന്നു. ഇത്തവണ ജില്ലയിലെ റഗുലർ വിഭാഗത്തിൽ 130 സ്‌കൂളുകളിൽ നിന്നായി പരീക്ഷയെഴുതിയ 18690 വിദ്യാർത്ഥികളിൽ 14,838 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ മൂന്ന് വിദ്യാർത്ഥികൾ മുഴുവൻ മാർക്കും സ്വന്തമാക്കി (1200). നാലു സ്‌കൂളുകൾ നൂറുശതമാനം വിജയവും സ്വന്തമാക്കി. ടെക്‌നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 123 പേർ പരീക്ഷയെഴുതിയതിൽ 66 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയം 53.66 ശതമാനം. ആർക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് േനടാനായില്ല. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 63.2 ശതമാനമാണ് വിജയം. 231 പേർ പരീക്ഷയെഴുതിയതിൽ 146 പേർ വിജയിച്ചു. മൂന്ന് പേർ സമ്പൂർണ എ പ്ലസും സ്വന്തമാക്കി.
നാല് സ്‌കൂളുകൾക്ക് നൂറുമേനി
ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ നൂറ് ശതമാനം നേടിയ ജില്ലയിലെ നാല് സ്‌കൂളുകൾ. വാഴപ്പള്ളി സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസ്, പാലാ വിൻസന്റ് ഡി പോൾ എച്ച്.എസ്.എസ്, കുറവിലങ്ങാട് ഡി പോൾ നസ്രത്ത് ഹിൽ എച്ച്.എസ്.എസ്, തലയോലപ്പറമ്പ് നീർപ്പാറ ഡെഫ് എച്ച്.എസ്.എസ് (ബധിര വിദ്യാലയം) എന്നീ സ്‌കൂളുകളാണ് നൂറ് മേനി വിജയം കരസ്ഥമാക്കിയത്.
ഇവർക്ക് നൂറിൽ നൂറ്
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി മൂന്ന് വിദ്യാർത്ഥിനികൾ. അരീപ്പറമ്പ് ഗവ.എച്ച്.എസ്.എസിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിലെ റാബിയ മുഹമ്മദ്, അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എസിലെ സയൻസ് വിഭാഗത്തിലെ അനീഷാ ജോഷി, രാമപുരം സെന്റ് അഗസ്റ്റനീസ് എച്ച്.എസ്.എസിലെ സയൻസ് വിഭാഗത്തിലെ അനഖ രാജീവ് എന്നിവരാണ് മുഴുവൻ മാർക്കും കരസ്ഥമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |