വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി യു.എസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ട്രംപിന്റെ സ്വഭാവമാണെന്നും മറ്റുള്ളവർ ക്രെഡിറ്റ് നേടുന്നതിന് മുന്നേ അദ്ദേഹം ചാടിവീഴുമെന്നും ബോൾട്ടൺ പറഞ്ഞു. 'ഇതിൽ ഇന്ത്യക്കെതിരായി ഒന്നുമില്ല. ട്രംപ് ട്രംപാകുന്നത് മാത്രമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പൂർണ്ണമായും ന്യായമാണെന്നും പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും ബോൾട്ടൺ വ്യക്തമാക്കി. ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചത് താനാണെന്ന് ട്രംപ് ബുധനാഴ്ചയും ആവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |