കൊല്ലം സുധിയെ സംസ്‌കരിച്ചയിടം സന്ദർശിച്ച് രേണു സുധി. താൻ ഇവിടെ നിന്ന് കരയത്തില്ലെന്ന് സുധിച്ചേട്ടന് വാക്കു നൽകിയിട്ടുണ്ടെന്നും താൻ കരഞ്ഞാൽ സുധിച്ചേട്ടൻ വിഷമിക്കുമെന്നും അവർ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയാണ് രേണു രംഗത്തെത്തിയത്.
'ഏട്ടനെ കാണാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. കണ്ടു. മനസുനിറഞ്ഞ് പ്രാർത്ഥിച്ചു. എന്നോട് ഒരു വാക്കേ പറയുന്നുള്ളൂ. കരയരുതെന്നാണ്. രണ്ടുവർഷമായി കണ്ണീരൊക്കെ വറ്റി വരണ്ട അവസ്ഥയായിരുന്നു. സുധിച്ചേട്ടന്റെ മുന്നിൽ നിന്ന് സബ്സ്‌ക്രൈബേഴ്സിന് നന്ദി പറയാനാണ് ഞാൻ വന്നത്. ചേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം. ഞാൻ കരഞ്ഞുകഴിഞ്ഞാൽ ഏട്ടന് വിഷമമാകും. വീട്ടിൽ ചെന്നുകഴിഞ്ഞാൽ എനിക്ക് പിള്ളേരും എല്ലാരുമുണ്ട്. അദ്ദേഹം ഇവിടെ ഒറ്റയ്ക്കാണ്. അദ്ദേഹത്തെ കരയിക്കാൻ ഞാൻ ഒരുക്കമല്ല. അതുകൊണ്ട് ഞാൻ കരയില്ല.
ഏട്ടൻ സമാധനമായി ഉറങ്ങട്ടേ. സുധിച്ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം. ജീവനോടെയുണ്ടായിരുന്നപ്പോൾ ഏട്ടൻ ഏറ്റവും കൂടുതൽ വഴക്കടിച്ചത്, ഞാൻ ഫുഡ് കഴിക്കാത്തതിനും കരയുന്നതിനുമാണ്. ഞാൻ കരഞ്ഞുകഴിഞ്ഞാൽ സുധിച്ചേട്ടന് നല്ല വിഷമം വരുമായിരുന്നു. ആ ഒരു വാക്ക് ഞാൻ സുധിച്ചേട്ടന് കൊടുത്തു. ഞാൻ കരയില്ലെന്ന വാക്ക്. പലപ്പോഴും കരയുന്നുണ്ട്, ആരും കാണാതെ. വ്‌ളോഗിൽ വന്നുകരഞ്ഞുകഴിഞ്ഞാൽ ആൾക്കാർ പറയും അവൾ അഭിനയിക്കുകയാണെന്ന്. മനസിൽ നീറുന്ന മുറിവുകളുണ്ടെങ്കിലും ഞാനത് സുധിച്ചേട്ടന്റെ മുന്നിൽ കാണിക്കുന്നില്ല'- രേണു വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |