കോഴഞ്ചേരി: സ്വാതന്ത്ര്യവും ആത്മാഭിമാനവും ആരുടെ മുന്നിലും പണയം വയ്ക്കരുതെന്ന് മലയാളിയെ ഉദ്ബോധിപ്പിച്ച യുഗപുരുഷനും ക്രാന്തദർശിയുമായ ജനനേതാവായിരുന്നു സി.കേശവനെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. കേശവന്റെ 134ാം ജന്മദിനത്തോടനുബന്ധിച്ച് കോഴഞ്ചേരി സി.കേശവൻ സ്‌ക്വയറിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോമോൻ പുതുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൾസലാം, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജെറി മാത്യു സാം, നേതാക്കളായ അബ്ദുൾകലാം ആസാദ്, അജിത് മണ്ണിൽ, അശോക് ഗോപിനാഥ്, അനീഷ് ചക്കുങ്കൽ, ജനപ്രതിനിധികളായ സുനിത ഫിലിപ്പ്, റാണി കോശി, രാമചന്ദ്രൻ നായർ, സാലി ലാലു, പ്രീത ബി നായർ, ടൈറ്റസ് മലപ്പുഴശ്ശേരി, ശ്രീകല അയിരൂർ, ചെറിയാൻ ഇഞ്ചക്കലോടി, മോഹനൻ പുന്നയ്ക്കാട്, ജോസ് പുതുപ്പറമ്പിൽ, തോമസ് ജോൺ, പ്രസാദ് നക്കരംകുളത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |