വെഞ്ഞാറമൂട്: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പൊലീസ് ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. പ്രതി അഫാന്റെ പിതൃമാതാവ് സൽമാ ബീവിയെ (91) കൊലപ്പെടുത്തിയ സംഭവത്തിലാണ് നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഫാന്റെ സഹോദരൻ അഹ്സാൻ, പെൺ സുഹൃത്ത് ഫർസാന, പിതൃ സഹോദരൻ അബ്ദുൽ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം. പാങ്ങോടുള്ള മുത്തശി സൽമാ ബീവിയെ കൊലപ്പെടുത്തിയാണ് അഫാൻ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മറ്റ് നാലുപേരെക്കൂടി കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ പാങ്ങോട് സി.ഐ ജിനേഷാണ് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |