തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടത്തുന്ന അഷ്ടമംഗല ദേവപ്രശ്നത്തിന് മുന്നോടിയായി ഇന്ന് രാവിലെ അഞ്ചുമുതൽ വൈകിട്ട് 6 30 വരെ അഖണ്ഡനാമജപവും വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടക്കും. ക്ഷേത്രം തന്ത്രി കാവനാട് രാമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 .30നാണ് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ അവകാശികളായ 14 കരക്കാരുടെ പ്രതിനിധികളുടെയും വടക്കുംകൂർ രാജാവിന്റെ പ്രതിനിധി എം എൻ രവി വർമയുടെയും സാന്നിദ്ധ്യത്തിൽ നാണയക്കിഴി സമർപ്പിച്ച് വിളിച്ചു ചൊല്ലി പ്രാർത്ഥന നടത്തുന്നത്. ജൂലായ് 30നാണ് ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടക്കുന്നത് ഇതിനു മുന്നോടിയായി പരിഹാര വിധികളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു ചടങ്ങ് ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |