ഏറ്റുമാനൂ ർ: വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയെ ഉപദ്രവിച്ച് ആഭരണങ്ങൾ കവർന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. മധുര ഉസലാംപെട്ടി അജിത് (27) നെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 18 ന് ഏറ്റുമാനൂരിൽ 60 കാരിയായ തങ്കമ്മയുടെ വീട്ടിലാണ് സംഭവം. ഇവരെ മർദ്ദിച്ച് അവശയാക്കി കാതിൽ കിടന്ന കമ്മലുകൾ ബലമായി ഊരിയെടുത്തു കടന്നുകളയുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ പേരൂർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി കണ്ടെത്തി. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസലിന്റെ നേതൃത്വത്തിൽ എസ്.ഐ അഖിൽ ദേവ്, എ.എസ്.ഐ വി.കെ വിനോദ്, അംബിക, എസ്.സി.പി.ഒ സുനിൽ കുര്യൻ, ജിജോ ജോൺ, രഞ്ജിത് കൃഷ്ണൻ സി.പി.ഒ അജിത് എം.വിജയൻ, സനൂപ്, വി.കെ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |