പ്രാരംഭ വില 6.89 ലക്ഷം രൂപ
ഡി.സി.എ, എ.എം.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ
പെട്രോൾ എൻജിൻ, ഡീസൽ, ഐ.സി.എൻ.ജി എൻജിൻ ഓപ്ഷനുകൾ
കൊച്ചി: ടാറ്റ മോട്ടോഴ്‌സ് 6.89 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുതിയ ആൾട്രോസ് പുറത്തിറക്കി. മികച്ച രൂപകല്പന, ആഡംബരപൂർണമായ ഇന്റീരിയറുകൾ, നൂതന സംവിധാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം രൂപകല്പന, സുരക്ഷ, അത്യാധുനിക സാങ്കേതികവിദ്യ, ത്രില്ലിംഗ് പെർഫോമൻസ് എന്നിവ കൂട്ടിച്ചേർത്താണ് ആൾട്രോസ് എത്തുന്നത്. പുതുക്കിയ എക്സ്റ്റീരിയറും സാങ്കേതികവിദ്യാ സമ്പുഷ്ടമായ ക്യാബിനും മെച്ചപ്പെടുത്തിയ കണക്ടിവിറ്റിയും എൻജിൻ ഓപ്ഷനുകളും അൾട്രോസിന്റെ പുതിയ വരവിനെ ശ്രദ്ധേയമാക്കുന്നു.
പ്രത്യേകതകൾ
1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനും 1.2 ലിറ്റർ ഐ.സി.എൻ.ജി എൻജിനുമുണ്ട്. 1.5 ലിറ്റർ റെവോട്രോൺ ഡീസലുമുണ്ട്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എ.എം.ടി, 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുകളുമുണ്ട്. ഡീസൽ എൻജിനിലെ ഏക പ്രിമീയം ഹാച്ച്ബാക്കാണ് പുത്തൻ ആൾട്രോസ്.
ആൽഫ ആർക്കിടെക്ചറിൽ നിർമ്മിച്ച ആൾട്രോസ് 5 സ്റ്റാർ ജി.എൻ.സി.എ.പി സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്. ആറ് എയർബാഗുകളും ഇ.എസ്.പിയും ഡയമണ്ട് സ്‌ട്രെംഗ്ത് സേഫ്റ്റി ഷീൽഡ്, ഘടനാപരമായ ദൃഢത, എസ്.ഒ.എസ് കോളിംഗ് ഫംഗ്ഷൻ, ഐസോഫിക്‌സ് മൗണ്ടുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, കോർണറിംഗുള്ള എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |