കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹന ചാർജിംഗ് കമ്പനിയും പവർ സൊല്യൂഷൻസ് ദാതാവുമായ എക്‌സികോം അടുത്ത തലമുറ ഡി.സി ഫാസ്റ്റ് ചാർജറായ ഹാർമണി ഡയറ്ക്‌ട് 2.0 പുറത്തിറക്കി. തദ്ദേശീയമായി വികസിപ്പിച്ച ചാർജർ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഹാർമണി ഒ.എസ് സിസ്റ്റമാണിതിൽ ഉപയോഗിക്കുന്നത്.
ചാർജർ ടു കാർ ടു ക്ലൗഡ് ഇടപെടലുകൾ ഓട്ടോമേറ്റ് ചെയ്യുന്ന സംവിധാനത്തിൽ ചാർജറിൽ സെൻസർ അധിഷ്ഠിത ഡയഗ്‌നോസ്റ്റിക്‌സും റിമോട്ട് ചാർജർ മാനേജ്‌മെന്റിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷിയുള്ള ഹാർമണി കണക്‌ടും സജ്ജീകരിച്ചിട്ടുണ്ട്.
പ്ലഗുകൾക്കിടയിൽ ഡൈനാമിക് ലോഡ് പങ്കിടുന്നതിലൂടെ ഹാർമണി ഡയറക്‌ട് 2.0 കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്മാർട്ട് പവർ ഹാൻഡ്‌ലിംഗിലൂടെ, ചാർജർ റിയാക്ടീവ് നഷ്ടങ്ങളുടെ പ്രശ്‌നവും പരിഹരിക്കുന്നു, അതുവഴി ഊർജ ചെലവ് ഗണ്യമായി കുറയ്ക്കുന്നു. എർഗണോമിക് കേബിളും കണക്‌ടർ ഡിസൈനും ചേർന്ന സ്മാർട്ട്‌ഫോൺ പോലുള്ള ഉപയോക്തൃ ഇന്റർഫേസാണ് ഇതിലൂടെ ലഭ്യമാകുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഉപകരണത്തെ അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |