തൃക്കരിപ്പൂർ: കണ്ണൂർ സിറ്റി ഫുട്ബോൾ സ്കൂൾസ് നടത്തിയ പി.ഭാസ്കരൻ മെമ്മോറിയൽ ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അണ്ടർ പതിമൂന്ന് വിഭാഗത്തിൽ സാക്ക് കേരള ഫുട്ബാൾ അക്കാഡമി കാലിക്കടവ് ചാമ്പ്യമാരായി. കേരളത്തിലെ മികച്ച ഫുട്ബാൾ അക്കാഡമികൾ മത്സരിച്ച ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് എ.സി മിലാൻ ഫുട്ബാൾ അക്കാഡമി കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് സാക് കേരള കാലിക്കടവ് കിരീടം സ്വന്തമാക്കിയത് സാക്ക് ഫുട്ബാൾ കാലിക്കടവ് അക്കാഡമിയിലെ അജിത് റാമിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. .കേരളാ പൊലീസ്’ ടീമിന്റെ മുൻ പരിശീലകൻ പി.കുഞ്ഞികൃഷ്ണനും, കാസർകോട് ജില്ലയിലെ പ്രമുഖ കോച്ചുമാരായ കെ.വി ഗോപാലനും സുമേഷ് കാലിക്കടവും, ഷംസുദ്ധീൻ ഓണക്കുന്നുമാണ് ടീമിന് പരിശീലനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |