കൊച്ചി: മെഡിക്കൽ ആൻഡ് സർജിക്കൽ ഗ്ലൗസ് (ഗുണനിലവാര നിയന്ത്രണ) കരാർ എത്രയും വേഗം നടപ്പാക്കണമെന്ന് ഇന്ത്യൻ റബർ ഗ്ലൗസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ നിയമത്തിന്റെ വിജ്ഞാപനത്തോടെ ബി.ഐ.എസ് സർട്ടിഫൈഡ് അല്ലാത്ത കയ്യുറകളുടെ നിർമ്മാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് നിരോധനമുണ്ടാകും. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് അവതരിപ്പിച്ച നിയമത്തിൽ ഇറക്കുമതി ചെയ്തതും ആഭ്യന്തരമായി നിർമ്മിക്കുന്നതുമായ എല്ലാ മെഡിക്കൽ, സർജിക്കൽ ഗ്ലൗസുകൾക്കും ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര ഗ്ലൗസ് നിർമ്മാണ മേഖലയെ പിന്തുണയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ നിർണായക നടപടിയെ ഗ്ലൗസ് നിർമ്മാതാക്കൾ സ്വാഗതം ചെയ്യുന്നുവെങ്കിലും നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് വ്യവസായ ലോകം ആശങ്കാകുലരാണ്. "
അശാസ്ത്രീയമായി കയ്യുറകൾ വലിച്ചെറിയുന്നു
നിയന്ത്രണ ലംഘനങ്ങളും നിലവാരമില്ലാത്ത കയ്യുറകൾ നിയമവിരുദ്ധമായി വലിച്ചെറിയുന്നതും വർദ്ധിച്ചുവരികയാണെന്ന് ഇന്ത്യൻ റബ്ബർ ഗ്ലൗസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ഐ.ആർ.ജി.എം.എ) സെക്രട്ടറി മൻമോഹൻ ഗുലാത്തി പറഞ്ഞു.
ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ കൂടുന്നു
ഗുണനിലവാരം കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ കയ്യുറകളുടെ കടന്നുകയറ്റത്തിനെതിരെ മത്സരിക്കാൻ പാടുപെടുന്ന ആഭ്യന്തര നിർമ്മാതാക്കൾക്ക് പുതിയ സാഹചര്യം വഴിത്തിരിവാകും
കെ. അനിന്ദിത്ത് റെഡ്ഡി
മാനേജിംഗ് ഡയറക്ടർ
എൻലിവ - വാദി സർജിക്കൽസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |