പ്രഖ്യാപനം നാളെ ന്യൂഡൽഹിയിൽ
കോഴിക്കോട് : ‘വേൾഡ് ഹംഗർ ഡേയായ’ മെയ് 28 എല്ലാവർഷവും സി.എസ്.ആർ ദിനമായി ആചരിക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പ് തീരുമാനിച്ചു. കമ്പനിയുടെ ഒരു വർഷത്തെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) പദ്ധതികൾ നാളെ ന്യൂഡൽഹിയിൽ പ്രഖ്യാപിക്കും. ന്യൂഡൽഹി ജൻപഥിലെ ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ നീതി ആയോഗ് മുൻ സി.ഇ.ഒയും ജി–-20 ഷെർപ്പയുമായ അമിതാഭ്‌കാന്ത് മുഖ്യാതിഥിയാകും. മലബാർ ഗോൾഡിന്റെ എല്ലാ ഷോറൂമുകളിലും സി.എസ്.ആർ ദിനം പ്രമാണിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. മലബാർ ഗ്രൂപ്പ് സി.എസ്.ആർ പ്രവർത്തനങ്ങൾക്ക് ഒരു വർഷം വകയിരുത്തുന്ന തുകയിൽ 60 ശതമാനം പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാനാണ് ചെലവഴിക്കുന്നത്. ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിൽ ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി 70,000 ഭക്ഷണപ്പൊതികളാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |