തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ആശംസയുമായി നടൻ മോഹൻലാൽ. മറ്റ് വിഷയങ്ങൾക്കൊപ്പം കലാവാസനയും വളർത്തി നല്ല മനുഷ്യരായി സഹജീവികളെ സ്നേഹിച്ച് ,നാടിനെ സ്നേഹിച്ച് ഭാരതത്തിന്റെ നവയുഗ ശില്പികളായി ഓരോരുത്തരും മാറട്ടെയെന്ന് അദ്ദേഹം ആശംസയിൽ പറഞ്ഞു. പുതിയ പാഠ്യപദ്ധതിയിൽ കലാപഠനത്തിന്റെ ഭാഗമായി സിനിമയും പാഠ്യവിഷയമാക്കിയതിന് വിദ്യാഭ്യാസ മന്ത്രിയെ മോഹൻലാൽ അഭിനന്ദിച്ചു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രമുഖരുടെ ആശംസാ വീഡിയോകൾ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്‌കൂളിലെത്തുന്ന കുരുന്നുകൾക്ക് നിരവധി പ്രമുഖരാണ് ആശംസയും സന്ദേശവും അറിയിച്ചിട്ടുള്ളത്. എഴുത്തുകാരായ എം.മുകുന്ദൻ, ജോർജ് ഓണക്കൂർ,ബെന്യാമിൻ, ഗായിക ചിത്ര, സംഗീത സംവിധായകരായ എം.ജയചന്ദ്രൻ, ജാസി ഗിഫ്റ്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സിഡി പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, വിദ്യാകിരണം ജോയിന്റ് കോ-ഓർഡിനേറ്റർ സി.രാമകൃഷ്ണൻ, എസ്.ഐ.ഇ.ടി അക്കാഡമി കോ-ഓഡിനേറ്റർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |