കൊച്ചി: എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതാണോ മുക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു. ഫിഷറീസ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇന്നു ചേരുന്ന ട്രോളിംഗ് നിരോധനം സംബന്ധിച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. കണ്ടം ചെയ്യാൻ തീരുമാനിച്ചിരുന്ന കപ്പൽ മുക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്ന സാഹചര്യത്തിലാണിത്. എൽസ 3ക്ക് 28 വർഷം പഴക്കമുണ്ട്. ഇത്തരം കപ്പൽ നിർമ്മിക്കാൻ 400 കോടി രൂപയോളം ചെലവുവരും. ഇതിന്റെ ഓട്ടം അവസാനിപ്പിക്കാനും പുതിയത് ഇറക്കാനും ഷിപ്പിംഗ് കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് കപ്പൽ മുങ്ങിയത്. 26 ഡിഗ്രി ചരിഞ്ഞ കപ്പൽ 12 മണിക്കൂറിനകം മുങ്ങിയതും പരിശോധിക്കണം. 15 മീറ്റർ വരെ തിരമാല ഉയരുന്ന മെഡിറ്ററേനിയൻ കടലിൽ ഓടിക്കാവുന്ന തരത്തിലാണ് സാധാരണ കപ്പലുകൾ നിർമ്മിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |