നാഗർകോവിൽ: മണവാളക്കുറിച്ചിയിൽ മത്സ്യബന്ധന തൊഴിലാളിയെ കുത്തി കൊലപെടുത്തിയ പ്രതി മണവാളക്കുറിച്ചി പൊലീസിൽ കീഴടങ്ങി. അന്തോണിയാർ തെരുവ് സ്വദേശി ജോൺ ജോസഫിന്റെ മകൻ ജോൺ കുമാർ (35) ആണ് കീഴടങ്ങിയത്. മണവാളക്കുറിച്ചി,കടിയപ്പട്ടിണം,വളനാർ നഗർ സ്വദേശി രാജയ്യയുടെ മകൻ രൂപൻ കിഗ്സിലി (36)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോൺ കുമാർ. കഴിഞ്ഞ ദിവസം വൈകിട്ട് കടിയപ്പട്ടിണം കടൽക്കരയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ഇതിൽ ക്ഷുഭിദനായ ജോൺ കുമാർ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് രൂപൻ കിംഗ്സിലിയെ കുത്തി കൊലപെടുത്തിയ ശേഷം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ഡിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |