ആലപ്പുഴ: ആലപ്പുഴ തലവടിക്ക് സമീപം വിഷ്ണുപുരത്ത് ആരംഭിക്കുന്ന അഗ്രോ ത്രീ സ്റ്റാർ മെഷീനറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മന്ത്രി പി.രാജീവ് നിർവഹിക്കും. അഗ്രികൾച്ചറൽ, ഇൻഡസ്ട്രീയൽ മെഷിനറീസ്, കിച്ചൺ എക്യുപ്മെന്റ്സ്, ലോൺട്രി മെഷീൻസ് എന്നിവയും മാനുഫാക്ചറിംഗ് യൂണിറ്റ്, റിസർച്ച് സെന്റർ തുടങ്ങിയ സജീകരണങ്ങളോടെയാണ് പുതിയ ഷോറൂം. കേരളസർക്കാരിന്റെ മിഷൻ 1000 പദ്ധതിയിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത സ്ഥാപനമാണ് ത്രീസ്റ്റാർ. ഉദ്ഘാടന ചടങ്ങിൽ എം.എൽ.എമാരായ എം.എം.മണി, പി.പി.ചിത്തരഞ്ജൻ, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീൻ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശിവകുമാർ, മുൻ എം.എൽ.എ എൽദോസ് എബ്രഹാം, ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ് ലാൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.വിപിൻ രാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രവീന്ദ്രദാസ്, ആസൂത്രണസമിതി ഭാരവാഹി സി.കെ.എസ്.പണിക്കർ, സയന്റിസ്റ്റുമാരായ ഡോ.എസ്.മുരളി, ഡോ.കെ.സി. നീതു, ഡോ.ആനി എസ്. റാണി, ഡെൽഫിയ ഡി.എസ്, കെ.എസ്.എസ്.ഐ.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹരിലാൽ, സെക്രട്ടറി മുജീബ് എന്നിവർ പങ്കെടുക്കുമെന്ന് കമ്പനി എം.ഡി.അനീഷ് മധു, മാനേജിംഗ് പാർട്ണർ സൗമ്യ മണിയംകുട്ടി, എൻജിനീയർ ഹെഡ് രഞ്ജിത് ഗണേശൻ, മാർക്കറ്റിംഗ് ഹെഡ് സിജോ ജോർജ്, പ്രൊഡക്ഷൻ കോഓർഡിനേറ്റർ സന്തോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |