ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഐ.സി.എ.ആറിനു കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് കാർഷിക, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, അനിമൽ സയൻസസ്, അഗ്രികൾച്ചറൽ എൻജിനിയറിംഗ്, കമ്മ്യൂണിറ്റി സയൻസ്, ഫിഷറീസ്, ഡയറി സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര, ഡോക്ടറൽ പ്രവേശന പരീക്ഷകൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യ എക്‌സാമിനേഷൻ ഫോർ പി.ജി , ജെ.ആർ.എഫ്, എസ്.ആർ.എഫ് (പിഎച്ച്.ഡി പ്രവേശനം) പരീക്ഷകളുണ്ട്. പ്രവേശനം നേടുന്നവർക്ക് യഥാക്രമം പി.ജി സ്‌കോളർഷിപ്, ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ ലഭിക്കും.72 വിഷയങ്ങളിൽ പരീക്ഷ നടക്കും. ജൂലായ് മൂന്നിനാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രണ്ടു മണിക്കൂറാണ് പരീക്ഷ സമയം. അപേക്ഷ ഓൺലൈനായി ജൂൺ അഞ്ചു വരെ സമർപ്പിക്കാം. www.exams.nta.ac.in/ ICAR, www.icar.org.in
ബിറ്റ്‌സ് പിലാനിയിൽ ഓൺലൈൻ എം.ടെക് പ്രോഗ്രാം
വർക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ് പ്രോഗ്രാമിലുൾപ്പെടുത്തി തൊഴിൽ ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്കായി ബീറ്റ്‌സ് പിലാനി രണ്ടു വർഷ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എം.ടെക് പ്രോഗ്രാം നടത്തുന്നു. ഐ.ടി, കമ്പ്യൂട്ടർ എൻജിനിയറിംഗ്, സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. നാലു സെമസ്റ്ററാണ് കോഴ്‌സ് കാലയളവ്. ഫൈനൽ സെമസ്റ്ററിൽ പ്രൊജക്ട് വർക്കുണ്ടാകും. www.bits.pilani.wilp.ac.in.
എം.എസ് സി @ ബാത്ത് യൂണിവേഴ്‌സിറ്റി
യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ബാത്ത് മോളിക്യൂലാർ ബയോസയൻസിൽ എം.എസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോടെക്‌നോളജി ഹെൽത്ത് കെയർ ടെക്‌നോളജി, സസ്റ്റൈനബിൾ ബയോടെക്‌നോളജി, ഓൺട്രപ്രെന്യൂർഷിപ് എന്നിവയിലാണ് പ്രോഗ്രാമുകൾ. www.bath.ac.
ജോസ്സ കൗൺസലിംഗ് ജൂൺ 3 മുതൽ
രാജ്യത്തെ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, വിവിധ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ വിവിധ എൻജിനിയറിംഗ് പ്രോഗ്രാം പ്രവേശനത്തിനായി ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിട്ടി (JoSAA) നടത്തുന്ന കൗൺസലിംഗ് പ്രക്രിയ ജൂൺ മൂന്നിന് ആരംഭിക്കും. 2025ലെ ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അഞ്ച് റൗണ്ട് കൗൺസലിംഗ് പ്രക്രിയയും ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശനത്തിന് മാത്രമുള്ള ഒരു റൗണ്ടും ഉൾപ്പെടുന്നതാണ് ഈ വർഷത്തെ പ്രവേശന നടപടികൾ.
ഷെഡ്യൂൾ:-
* ജൂൺ 3 -12: രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ്
* ജൂൺ 9: മോക്ക് സീറ്റ് അലോട്ട്മെന്റ് 1
* ജൂൺ 11: മോക്ക് സീറ്റ് അലോട്ട്മെന്റ് 2
* ജൂൺ 12: ചോയ്സ് ഫില്ലിംഗ് പൂർത്തിയാക്കൽ
* ജൂൺ 14: സീറ്റ് അലോട്ട്മെന്റ് റൗണ്ട് 1
* ജൂൺ 21: സീറ്റ് അലോട്ട്മെന്റ് റൗണ്ട് 2
* ജൂൺ 28: സീറ്റ് അലോട്ട്മെന്റ് റൗണ്ട് 3
* ജൂലായ് 4: സീറ്റ് അലോട്ട്മെന്റ് റൗണ്ട് 4
* ജൂലായ് 10: സീറ്റ് അലോട്ട്മെന്റ് റൗണ്ട് 5
* ജൂലായ് 16: ഐ.ഐ.ടി/എൻ.ഐ.ടി ഫൈനൽ റൗണ്ട്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം ജൂൺ രണ്ടിന് jeeadv.ac.in വഴി ഐ.ഐ.ടി കാൺപുർ പ്രസിദ്ധീകരിക്കും. ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) ഫലവും ജൂൺ ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും. AAT യോഗ്യത നേടിയവർക്ക് ജൂൺ എട്ടു മുതൽ രജിസ്ട്രേഷനും ചോയ്സ് ഫില്ലിംഗും നടത്താം.
ഓർമിക്കാൻ....
1. എയർലൈൻ പ്രോഗ്രാം:- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് കുസാറ്റുമായി ചേർന്ന് നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത എയർലൈൻ പ്രോഗ്രാമുകളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ciasl.aero/academy.
2. ഫാഷൻ ഡിസൈൻ:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി കേരള-കൊല്ലം നടത്തുന്ന ബാച്ച്ലർ ഒഫ് ഡിസൈൻ കോഴ്‌സ് പ്രവേശനത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0474 2547775, 9447710275.
എൻജിനിയർ കൺസൽട്ടന്റ്ഒഴിവ്
തിരുവനന്തപുരം: അസാപ് കേരളയുടെ പ്ലേസ്മെന്റ് പോർട്ടലിലൂടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലേക്ക് (കില) അസി. എൻജിനിയർ കൺസൽട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ ഒന്ന്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://tinyurl.com/Assistant-Engineer-Consultant സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |