കോഴിക്കോട്: ലഹരി നിര്‍മ്മാജ്ജന സമിതി സൗത്ത് ജില്ലാ കമ്മറ്റി ലഹരിക്കെതിരെ നാളെ രാവിലെ ഏഴിന് ബീച്ച് സീ ക്വീന്‍ ഹോട്ടലിന് സമീപത്ത് നിന്നും നടത്തുന്ന കൂട്ടയോട്ടം ജില്ലാ കളക്റ്റര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഫ്ളാഗ് ഒഫ് ചെയ്യും.
7 30ന് സമാപനം മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെ മൊയ്ദീന്‍ കോയ, റംലത്ത്, ബ്രസീലിയ ശംസുദ്ദീൻ, ടി.പി.എം ഹാഷിര്‍ അലി, അര്‍ശുല്‍ അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.എം.എസ് അലവി, അബ്ദുള്‍ ലത്തീഫ് ഇ.കെ, കെ.കെ. കോയ കോവൂര്‍, എന്‍.കെ. ബിച്ചികോയ, മജീദ് അമ്പലം കണ്ടി, സുബൈര്‍ നെല്ലോളി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |