പത്തനംതിട്ട : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുനക്രമീകരിക്കുന്നതിന് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർ, അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർ, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നിവർക്കാണ് പരിശീലനം നൽകിയത്.
തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടർ ബീന എസ്. ഹനീഫ്, പരിശീലകരായ രജീഷ് ആർ.നാഥ്, ടി. ബിനോയി, ഹരീഷ് മുകുന്ദ്, എസ്. ദിവ്യ എന്നിവർ ക്ലാസുകൾ നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലന വീഡിയോയും പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |