തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും എൽ.ഡി.എഫ് വലിയ മുന്നേറ്രം നടത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫിനെ ഒറ്റുകൊടുത്ത് യു.ഡി.എഫിനൊപ്പം ചേർന്ന യൂദാസായ അൻവറിന്റെ അവസ്ഥ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും എം. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നടത്തേണ്ട വലിയ മുന്നേറ്റത്തിനുള്ള നാന്ദികുറിക്കലാണ് ഈ ഉപതിരഞ്ഞെടുപ്പ്. സ്വരാജിന്റെ സ്വന്തം മണ്ഡലമായതിനാൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എൽ.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിനൊപ്പം ചേർന്ന് കാലുപിടിച്ചിട്ടും മുഖത്ത് ചെളിവാരിയെറിയുന്ന അൻവറാണ് ഇപ്പോൾ പരാതി പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തിരിഞ്ഞിട്ടുള്ള അൻവർ വാർത്താസമ്മേളനം പോലും മാറ്റിവച്ച് പ്രതീക്ഷയോടെ ഇരിക്കുന്ന ദയനീയ ചിത്രമാണ് ഇപ്പോഴുള്ളത്. ഇടതു മുന്നണി ശക്തമായ പോരാട്ടം നടത്തി വിജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |