ബേപ്പൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി രാജൻ മുഖ്യാതിഥിയായി. സെക്രട്ടറി മുരളി ബേപ്പൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. സുരേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു, യൂത്ത് വിംഗ് യൂണിറ്റ് പ്രസി: സിജു പാലക്കൽ, വൈസ് പ്രസിഡന്റുമാരായ കെ.പി. പ്രകാശൻ, വി.അനിൽകുമാർ. ജോ. സെക്രട്ടറിമാരായ കൃഷ്ണനുണ്ണി, ടി.രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി മോഹനൻ, കെ.പി അനിൽകുമാർ, ഒ. എൻ സിദ്ധീഖ്, എൻ.വി. മണി, പി.പി ഹംസക്കോയ , റീന കിഷോർ, അനിത മഹേഷ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |