ബേപ്പൂർ : ബേപ്പൂർ അൽ മദ്രസത്തുൽ റഹ്മാനിയ്യ ക്യാമ്പസിൽ നടന്ന സംസ്ഥാന മദ്രസ പ്രവേശനോത്സവം കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മുസ്ലിം അനാഥശാല പരിപാലന സംഘം സെക്രട്ടറി ഒ.കെ ഷഹീദ് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.ടി അബ്ദുസമദ് സുല്ലമി, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി മരക്കാരുട്ടി, സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം, ബേപ്പൂർ മണ്ഡലം സെക്രട്ടറി കെ കെ മുഹമ്മദ് , മണ്ഡലം വിദ്യാഭ്യാസ കൺവീനർ മൊയ്തീൻ കോയ മൗലവി, ഐ.എസ്.എം ജില്ലാ സമിതി അംഗം ജുനൈസ് നല്ലളം, എം.എസ് എം ജില്ലാ സെക്രട്ടറി ശമൽ പൊക്കുന്ന് ,ബേപ്പൂർ കോംപ്ലക്സ് സെക്രട്ടറി സബിത, കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ വിദ്യാഭ്യാസ കൺവീനർ ശബീർ കൊടിയത്തൂർ, കെ.എം ബേപ്പൂർ ശാഖ സെക്രട്ടറി ബി കുഞ്ഞാമുക്കോയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |