തിരുവനന്തപുരം: ഒന്നാം ക്‌ളാസിലെ കുട്ടികൾക്കുള്ള പരീക്ഷ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലോകരാജ്യങ്ങളിലൊന്നും ഒന്നാം ക്ലാസിൽ പരീക്ഷ നടത്തുന്നില്ല. ചെറിയ കുട്ടികൾക്ക് പരീക്ഷ നടത്തേണ്ടതിന്റെ ആവശ്യമില്ല. ഇപ്പോഴും ചില സ്‌കൂളുകളിൽ നിറുത്തലാക്കിയ കോഴ വാങ്ങുന്നുണ്ട്. പി.ടി.എ ഫണ്ട് വാങ്ങുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ചില പി.ടി.എ കളും വാങ്ങുന്നു . പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത് കൊടുക്കാൻ കഴിയുന്നില്ലെന്നും ഫണ്ട് വാങ്ങുന്ന പി.ടി.എ കൾക്കെതിരെ നടപടിയെടുക്കുമെന്നും തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |