തിരുവനന്തപുരം: കൊച്ചി നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കാൻ മെട്രോ റെയിലിന് പുറമേ ലൈറ്റ് ട്രാം പദ്ധതിയും പരിഗണനയിൽ. നടപടി പൂർത്തിയായാൽ രാജ്യത്ത് ആദ്യമായി ലൈറ്റ് ട്രാം നടപ്പാക്കുന്ന നഗരമായി കൊച്ചി മാറും. കൊൽക്കത്തയിലാണ് ട്രാം സർവീസ് നിലവിലുള്ളതെങ്കിലും അത് നിറുത്താൻ ആലോചിക്കുകയാണ്.
യൂറോപ്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊതുഗതാഗതമായ ട്രാമിന്റെ ചെറുപതിപ്പാണ് ഓസ്ട്രേലിയയിലെ ബ്രിസ് ബേണിൽ ഉപയോഗിക്കുന്ന ലൈറ്റ് ട്രാം. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന
ഈ വാഹനം ട്രെയിനിന്റെ മാതൃകയിൽ മൂന്ന് കോച്ചുകളുള്ള 240പേർക്ക് ഇരുന്ന് യാത്ര ചെയ്യാം.
ബ്രിസ് ബേണിൽ ലൈറ്റ് ട്രാം സ്ഥാപിച്ച ഹെസ് ഗ്രീൻ മൊബിലിറ്റി കമ്പനിയാണ് കൊച്ചിയിൽ ഇത് അനുയോജ്യമാണെന്ന് 2023ൽ അറിയിച്ചത്. തുടർന്ന് കമ്പനിയുമായി ചർച്ച നടത്തിയ കൊച്ചി മെട്രോ കമ്പനി കെ.എം.ആർ.എൽ പ്രാഥമിക പഠനം നടത്തി റിപ്പോർട്ട് സംസ്ഥാനസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്. കൊച്ചിയിലെ വാട്ടർ മെട്രോയും ദേശീയ ശ്രദ്ധ നേടിയിരുന്നു.
ആദ്യഘട്ടത്തിൽ
കൊച്ചി എം.ജി.റോഡിൽ നിന്ന് തുടങ്ങി ഹൈക്കോടതി,ഷൺമുഖം റോഡ്,മറൈൻ ഡ്രൈവ് വഴി തേവര വരെ എത്തുന്ന ആറര കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ലൈറ്റ് ട്രാം സർവീസിനായി നിർദ്ദേശിക്കുക. നിലവിൽ മെട്രോ റെയിൽ സർവീസില്ലാത്ത സ്ഥലമാണിത്.
അടുത്ത നടപടികൾ
സംസ്ഥാന സർക്കാർ അംഗീകരിക്കണം
തുടർന്ന് കേന്ദ്രസർക്കാർ അനുമതി,
പ്രാഥമിക പദ്ധതി തയ്യാറാക്കാൻ കേന്ദ്ര ധനസഹായം അനുവദിക്കണം
തുടർന്ന് ഡി.പി.ആർ.
ടെണ്ടറിംഗ് നടപടി
ചെലവ് കിലോമീറ്ററിന്...................45 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |