ചങ്ങനാശേരി: ആത്മതാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സപ്പോർട്ട് എ ചൈൽഡ് പദ്ധതിയുടെ ഇരുപത്തിയൊന്നാമത് വാർഷികം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത മുഖ്യ വികാരി ജനറൽ ആന്റണി എത്തയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ആത്മതാ കേന്ദ്രം ഡയറക്ടർ ഫാ. ജിൻസ് ചോരട്ട് ചാമക്കാല, ചങ്ങനാശേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ ജോസഫ്, ഡോ.ജോർജി ജോർജ് , ഡോ.ശരത് ചന്ദ്രൻ, ഡോ.എസ്.ജി ബിജു, സച്ചു ലൂയിസ്, തോമസ് തേവരു പറമ്പിൽ, റോസമ്മ , അരുൺ എസ്.ആലുങ്കൽ, ഡോ.രാജു തോമസ്, ജോണി പാലമുറിയിൽ, ട്രിസാ മാത്യൂ, ഡോ.ബോബൻ, ടി.എം മാത്യൂ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |