കൊച്ചി: പതിനാലുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ പങ്കാളി പിടിയിൽ. കുട്ടിയെ ഒരു വർഷത്തോളമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതി ആംബുലൻസ് ഡ്രൈവറാണ്. ഒരു വർഷം മുമ്പാണ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്. അതിനുശേഷം പ്രതിക്കൊപ്പമായിരുന്നു അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്. ബന്ധുക്കളാണ് പീഡന വിവരം അമ്മയെ അറിയിച്ചത്. അതിനുശേഷമാണ് കുട്ടി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |