കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ശശികുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി അനുപമ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ടി .ജെ. മോഹനൻ , ഷക്കീലാ നസീർ, സിന്ധു മോഹൻ , ഡയസ് കോക്കാട്ട്, ബീനാ ജോസഫ്, ഷാലിമ്മ, ജോൺസി, പങ്കജാക്ഷി കോട്ടൂർ, ഫാ ഡോ. ജിയോ കണ്ണംകുളം, സോണിഎന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |