കൊച്ചി: പാലിന് സംഭരണ വില 70 രൂപയാക്കുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ കരിദിനം ആചരിച്ചു.
സമരങ്ങൾ നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്‌തെങ്കിലും അനുകൂലമായ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. ക്ഷീരസംഘങ്ങളിൽ കർഷകർ യോഗവും പ്രകടനവും നടത്തി. കാലത്തീറ്റ വില വർദ്ധനവ്, കൂലിയിലെ വർദ്ധനവ്, പുല്ലുകൃഷി ചെയ്യുന്നതിലെ ചെലവ്, കാലാവസ്ഥാമാറ്റം മൂലം പുല്ലുകൾ നശിക്കൽ, വെള്ളത്തിനും വൈദ്യുതിക്കുമുള്ള ഉയർന്ന നിരക്ക്, തൊഴിത്തിലേക്ക് ആവശ്യമായ യന്ത്രസംവിധാനങ്ങളുടെ ഉയർന്ന ചെലവ് തുടങ്ങിയ പ്രശ്‌നങ്ങൾ മൂലം കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |