2025 ലെ ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.ഐടികൾ, ജി.എഫ്.ടി.ഐ എന്നിവയിലേക്കുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ്, മെയിൻ 2025 പരീക്ഷകളുടെ അടിസ്ഥാനത്തിലുള്ള ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSSA) കൗൺസിലിംഗ് രജിസ്‌ട്രേഷൻ നടപടികൾ മൂന്നിന് ആരംഭിക്കും. www.josaa.nic.inലൂടെ രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിംഗ് നടപടികൾ പൂർത്തിയാക്കാം.
ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം ജൂൺ രണ്ടിനാണ് പ്രസിദ്ധീകരിക്കുന്നത്. സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയിൽ ബി. ടെക്, ബി. ആർക്ക്, ബി. പ്ലാനിംഗ്, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്‌സുകൾ എന്നിവ ഉൾപ്പെടും. രാജ്യത്തെ 31 എൻ.ഐ.ടികൾ, 23 ഐ.ഐ.ടികൾ, 26 ഐ.ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്‌നോളജികൾ, 47 ജി.എഫ്.ടി.ഐ (ഗവണ്മെന്റ് ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റിറ്റ്യൂട്ടുകൾ) ഐസാറ്റ്, മറ്റു ദേശീയ സ്ഥാപനങ്ങൾ അടക്കം 121 സ്ഥാപനങ്ങളിലേക്ക് ജോസ്സ വഴി അലോട്ടുമെന്റ് നടത്തും. ഐ.ഐ.ടി ആർക്കിടെക്ച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (AAT) യോഗ്യത നേടിയവർക്ക് ബി.ആർക് കോഴ്‌സുകൾ ഉൾപ്പെടുത്താം. AAT പരീക്ഷ റിസൾട്ട് ജൂൺ എട്ടിന് പ്രസിദ്ധീകരിക്കും.
ജോസ വഴി ആറ് റൗണ്ട് അലോക്കേഷനുകളുണ്ടാകും. ആറാം റൗണ്ട് ഐ.ഐ.ടി കളിലേക്കു മാത്രമാണ്. രണ്ടു മോക്ക് സീറ്റ് അലോട്ട്‌മെന്റുകൾ ജൂൺ 9 നും 11 നും പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട് ഫലം 14നു പ്രസിദ്ധീകരിക്കും. തുടർ റൗണ്ടുകളുടെ ഫലം യഥാക്രമം ജൂൺ 21, 28, ജൂലായ് 4, 10 തീയതികളിൽ പ്രസിദ്ധീകരിക്കും. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. ഓപ്ഷൻ നല്കുന്നതിനുമുമ്പ് ജെ.ഇ.ഇ അഡ്വാൻസ്ഡ്, മെയിൻ റാങ്കുകളും കഴിഞ്ഞ വർഷത്തെ അവസാന റാങ്കുകളും വിലയിരുത്തണം.
രജിസ്ട്രേഷനും പ്രവേശനവും
..........................................
ഐ.ഐ.ടികളിൽ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോർ ആവശ്യമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് & ടെക്‌നോളജിയിൽ ജെ.ഇ.ഇ മെയിൻ വിലയിരുത്തിയാണ് പ്രവേശനമെങ്കിലും അഡ്വാൻസ്ഡ് സ്‌കോറും ആവശ്യമാണ്. എൻ.ഐ.ടി, ഐ.ഐ.ഐ.ടികളിൽ ജെ.ഇ.ഇ മെയിൻ സ്‌കോർ വേണം. മറ്റു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജെ.ഇ.ഇ മെയിൻ റാങ്ക് വിലയിരുത്തിയാണ് പ്രവേശനം.
വിദ്യാർത്ഥി ജോസ്സാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് കൗൺസലിംഗിന്റെ ആദ്യ കടമ്പ. ജെ.ഇ.ഇ മെയിൻ 2025 റോൾ നമ്പറും പാസ് വേഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പാസ്‌വേർഡ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. രണ്ടാമത്തെ പ്രക്രിയ ചോയ്‌സ് ഫില്ലിംഗ് അഥവാ ഓപ്ഷൻ നൽകുകയാണ്. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. താത്പര്യത്തിനനുസരിച്ച് മുൻഗണനാക്രമത്തിൽ വേണം ഓപ്ഷൻ നൽകാൻ. ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ അവ ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ജോസാ റാങ്ക്, ചോയ്‌സ് എന്നിവ വിലയിരുത്തി സീറ്റ് അലോട്ടുമെന്റ് നടത്തും.
ലഭിച്ച സീറ്റിൽ തൃപ്തനാണെങ്കിൽ അവർക്കു freeze ഓപ്ഷനും, ഹയർ ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് float/slide ഓപ്ഷനും തിരഞ്ഞെടുക്കാം. ഇവർ തുടർ റൗണ്ട് സീറ്റ് അലോട്ടുമെന്റ് പ്രോസസിനു യോഗ്യത നേടും. സീറ്റ് ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് സ്ലൈഡ് ബട്ടണും, സീറ്റ് ലഭിച്ചെങ്കിലും മറ്റു ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കു മാറാൻ ആഗ്രഹിക്കുന്നെങ്കിൽ ഫ്‌ളോട്ട് ബട്ടണും തിരഞ്ഞെടുക്കാം. ഫൈനൽ പ്രവേശനത്തിന് മുമ്പായി ഓൺലൈനായി ജോസാ ഡോക്യുമെന്റ് വെരിഫിക്കേഷൻ പ്രക്രിയയുണ്ട്. തുടർന്ന് പ്രവേശനം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ ഫീസും അടയ്ക്കണം.
ഡോക്യുമെന്റുകൾ
.............................
പ്രൊവിഷണൽ ജോസ 2025 അലോട്ടുമെന്റ് ലെറ്റർ, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐ.ഡി കാർഡ്, ഒറിജിനൽ ജെ.ഇ.ഇ അഡ്വാൻസ്ഡ്/ മെയിൻ അഡ്മിറ്റ് കാർഡ്, ഫീസടച്ച ഇ ചെലാൻ/ഓൺലൈൻ രസീത്, 10, 12 ക്ലാസ് മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് മുതലായവ പ്രവേശന സമയത്ത് ഹാജരാക്കണം. ജോസാ കൗൺസലിംഗ്/ സീറ്റ് സ്വീകരിക്കൽ ഫീസ് 15000 മുതൽ 30 000 രൂപ വരെയാണ്. പട്ടിക, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 15000 രൂപയും മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 30000 രൂപയുമാണ് സീറ്റ് സ്വീകരിക്കൽ ഫീസ്. ഇതിൽ 5000 രൂപ ജോസ പ്രോസസിംഗ് ചാർജാണ്. ബാക്കി തുക പ്രവേശനം ലഭിച്ചാൽ ഫീസിനത്തിൽ ഉൾപ്പെടുത്തും.
ഐ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും അഖിലേന്ത്യാ ക്വോട്ടയിലാണ്. എന്നാൽ എൻ.ഐ.ടി കളിൽ 50 ശതമാനം ഹോം സ്റ്റേറ്റ് ക്വോട്ടയുണ്ട്. കോഴിക്കോട് എൻ.ഐ.ടിയിൽ 50 ശതമാനം സീറ്റുകൾ കേരളത്തിൽ നിന്നുള്ളവർക്കാണ്.
കെ റെറ ഇന്റേൺ തസ്തികയിൽ അപേക്ഷിക്കാം
തിരുവനന്തപുരം : അസാപ് കേരളയുടെ പ്ലേസ്മെന്റ് പോർട്ടലിലൂടെ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിലേക്ക് (കെ റെറ) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/K-RERA-Graduate-Internസന്ദർശിക്കുക.
എൽ എൽ.ബി പ്രവേശന പരീക്ഷ ഉത്തരസൂചിക
തിരുവനന്തപുരം: ഇന്നലെ നടത്തിയ ത്രിവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക സംബന്ധിച്ച പരാതികൾ 5 വരെ സമർപ്പിക്കാം.
ആർ.ജി.സി.ബിയിൽ പിഎച്ച്.ഡി
തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർ.ജി.സി.ബി) ഓഗസ്റ്റിൽ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഡിസീസ് ബയോളജി, ബയോ ഇൻഫോർമാറ്റിക്സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്.ഡി പഠനത്തിനാണ് അപേക്ഷിക്കാൻ അവസരം. ഉയർന്ന പ്രായപരിധി 26 വയസ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/phdadmission2025-Aug/ .
വനിതാ കമ്മിഷൻ അദാലത്ത് തീയതികൾ
തിരുവനന്തപുരം : വനിതാ കമ്മിഷൻ ജൂണിൽ നടത്തുന്ന ജില്ലാതല അദാലത്ത് തീയതികൾ നിശ്ചയിച്ചു. 10, 11 തിരുവനന്തപുരം (പി.ഡബ്ല്യുഡി റെസ്റ്റ് ഹൗസ്, തൈക്കാട്), 12 കൊല്ലം (ആശ്രാമം ഗസ്റ്റ് ഹൗസ് ഹാൾ), 13 ആലപ്പുഴ (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ), 16 വയനാട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 18 എറണാകുളം (ഗവ.ഗസ്റ്റ്ഹൗസ് ഹാൾ), 19 കാസർകോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), പത്തനംതിട്ട (മാമ്മൻ മത്തായി ഹാൾ, തിരുവല്ല), 21 പാലക്കാട് (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ) കോഴിക്കോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 23 ഇടുക്കി (വ്യാപാര ഭവൻ, കുമിളി), 24 കോട്ടയം (മുനിസിപ്പൽ ടൗൺ ഹാൾ, ചങ്ങനാശേരി), കണ്ണൂർ (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 26 തൃശൂർ (ടൗൺ ഹാൾ), 30 മലപ്പുറം (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |