കേളകം: സാമൂഹിക ക്ഷേമ പ്രവർത്തനത്തിൽ ഊന്നിയ പുത്തൻ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയാണ് രാജീവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെന്ന് കെ.പി.സി.സി അംഗം ലിസ്സി ജോസഫ്. കേളകം കോൺഗ്രസ് ഭവനിൽ നടന്ന
രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങും ബ്ലീഡ് ഫോർ ദി നേഷൻ രക്തദാന സന്നദ്ധ സേനാ രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഫൗണ്ടേഷൻ മണ്ഡലം ചെയർമാൻ
പി.എ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ സി.ജെ. മാത്യു ദിശ 2025-26 കർമ്മ പദ്ധതി വിശദീകരണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർകുളം, ഫൗണ്ടേഷൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അംബുജാക്ഷൻ, വർഗീസ് ജോസഫ് നടപ്പുറം, അലക്സാണ്ടർ കുഴിമണ്ണിൽ, ജീമോൾ വെട്ടുവേലിൽ, വർഗീസ് കൂമ്പുക്കൽ, ജോർജ് ജോസഫ് കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |