മുഹമ്മ:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.ടി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ജ്യോതിമോൾ, പഞ്ചായത്തംഗങ്ങളായ ഫെയ്സി വി.ഏറനാട്, രജനി രവി പാലൻ, ടി.പി.കനകൻ, സെകട്ടറി ടി.എഫ് സെബാസ്റ്റ്യൻ.ഹെഡ് ക്ലാർക്ക് സുധീഷ്, അനിലാ ശശിധരൻ എന്നിവർ സംസാരിച്ചു.ഊരുകൂട്ടത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനോപകരണങ്ങൾ നൽകിയത്.അങ്കണവാടി കുട്ടികൾക്കും ഒന്നാം ക്ലാസിൽ പഞ്ചായത്ത് അതിർത്തികളിലെ സ്ക്കൂളുകളിൽ പ്രവേശനം നേടിയവർക്കും അദ്ധ്യയന വർഷാരംഭത്തിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |