ചേർത്തല: കേരള പത്മശാലിയ സംഘം ചേർത്തല - അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ 45-ാമത് താലൂക്ക് കൗൺസിൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.വിശ്വംഭരൻപിള്ള ഉദ്ഘാടനം ചെയ്തു.കെ.പി.എസ്. 5-ാം നമ്പർ ശാഖാ ഹാളിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് ഒ.എൻ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.കണ്ണൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.നാരായണൻ കുട്ടി, ബി.സോമനാഥൻ പിള്ള,താലൂക്ക് വൈസ് പ്രസിഡന്റ് ജി.ശശിധരൻ പിള്ള, വനിതാവിഭാഗം സംസ്ഥാന വൈസ്പ്രസിഡന്റ് അജിതകുമാരി, താലൂക്ക് പ്രസിഡന്റ് സീജ ,എൻ.കെ. ഗോപാലകൃഷ്ണപിള്ള, പി.മധുസൂദനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |