പട്ടാമ്പി: എസ്.ഡി.പി ഐ തൃത്താല മണ്ഡലം വനിതാ സംഗമവും വിമൻ ഇന്ത്യ മുവ്‌മെന്റ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പും തൃത്താല വെള്ളിയം കല്ല് റിൻസ് റിസോർട്ടിൽ നടന്നു. വിമൻ ഇന്ത്യ മുവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ലൈലാ ഫക്രുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല അദ്ധ്യക്ഷനായി. മോട്ടിവേഷൻ സ്പീക്കർ മുസ്തഫ ഗാൽ വാനിക്ക് ക്ലാസെടുത്തു. മണ്ഡലം സെക്രട്ടറി താഹിർ കൂനം മൂച്ചി, വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് റുഖിയ, ജില്ലാകമ്മിറ്റി അംഗം സീനത്ത്, വിമൻ ഇന്ത്യാ മണ്ഡലം സെക്രട്ടറി ഹാജാറ അഷറഫ് എന്നിവർ സംസാരിച്ചു. ഷിബാനത്ത് (പ്രസി), ഹാജറ അഷറഫ് (സെക്ര), സെമീനാ നാസർ (വൈസ് പ്രസി), വാഹിദാ താഹിർ (ജോയിൻ സെക്ര), ബരീറ (ട്രഷ) അംഗങ്ങായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |