തിരുവനന്തപുരം: ബഹുമുഖ പ്രതിഭയായിരുന്നു സത്യജിത്ത് റേ എന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ .
സത്യജിത്ത് റേ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്ര, സാഹിത്യ അവാർഡ് നൈറ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവിധായൻ എന്നതിലുപരി എഴുത്തുകാരൻ, ചിത്രകാരൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്താൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കണമെന്നും അടൂർ പറഞ്ഞു.
ഫിലിം സൊസൈറ്റി പ്രസിഡന്റ് സജിൻലാൽ അദ്ധ്യക്ഷനായി.കവി പ്രഭാവർമ്മ, സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ, സംഗീതജ്ഞൻ രമേശ് നാരായണൻ, സംവിധായകരായ സുരേഷ് ഉണ്ണിത്താൻ, ബാലുകിരിയത്ത് എന്നിവർ പങ്കെടുത്തു.
സത്യജിത്ത് റേ ഫിലിം അവാർഡ് ഛായാഗ്രാഹകൻ എസ്.കുമാറിനും സാഹിത്യ അവാർഡ് കെ.പി.സുധീരയ്‌ക്കും സമ്മാനിച്ചു
.സിനിമ, സീരിയൽ,ഷോർട്ട്ഫിലിം അവാർഡുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |