റാന്നി: മാടമൺ ഗവ.യു.പി സ്കൂളിൽ നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ആകസ്മിക ഫണ്ടിൽ നിന്നും ലഭിച്ച 54.90 രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തീകരിച്ചത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ഗോപി, കോമളം അനിരുദ്ധൻ,ഡി.ശ്രീകല, എം.എസ് ശ്യാം, അജിതാ റാണി, എസ്. ഹരിദാസ്, ലിനി ജോൺ, ജാസ്മിൻ, റോബിൻ കെ.തോമസ്, ബിനു വയറൻ മരുതിക്കൽ, ബി.സുരേഷ്, വി.ടി ചെറിയാൻ, അജയകുമാർ, എ. ആർ.രശ്മി, ജി.പ്രമോദ്, നിരഞ്ജൻ ഉല്ലാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |