കോന്നി : മദ്യത്തിനും മയക്കുമരുന്നിനുമെതിരായി 'സേ നോ റ്റു ഡ്രഗ്‌സ്' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് പേരങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള നാല് അംഗ സംഘം പത്തനംതിട്ടയിൽ നിന്ന് കാറിൽ കാശ്മീരിലേക്ക് ഭാരത് യാത്ര നടത്തും. യാത്രയുടെ ഫ്‌ളാഗ് ഓഫ് പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട്, അനിൽ കൊച്ചുമുഴിക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |